
കൊച്ചി: അന്തരിച്ച മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി. ധനപാലന്‍ ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനായി സമര്‍പ്പിച്ച നേതാവായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ ഏത് പരിപാടിയിലും ഉറച്ച സാന്നിധ്യമായിരുന്ന ധനപാലന്‍, വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ ജീവിതാവസാനം വരെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നുവെന്ന് സതീശന്‍ പറഞ്ഞു. തനിക്ക് ജ്യേഷ്ഠസഹോദരനെപ്പോലെയായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് വ്യക്തിപരമായി വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയ കോണ്‍ഗ്രസ് നേതാവായിരുന്നു കെ.പി. ധനപാലനെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും ലക്ഷ്യമെന്നും ഷിയാസ് പറഞ്ഞു.
മുന്‍ മന്ത്രി കെ. ബാബു, എംഎല്‍എമാരായ ടി.ജെ വിനോദ്, ദീപക് ജോയ്, ടോണി ചമ്മണി, മേയര്‍ വി.കെ മിനിമോള്‍, വി കെ ബീരാന്‍, മുന്‍ അലിഗഡ് സര്‍വകലാശാല വിസി ഡോ അബ്ദുള്‍ അസീസ്, ഇബ്രാഹിം ഖാന്‍, ആര്‍ കെ ദാമോധരന്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി, കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജെയ്സണ്‍ ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ഐ.കെ രാജു, അഡ്വ ബി എ അബ്ദുല്‍ മുത്തലിബ്, എം ആര്‍ അഭിലാഷ്, ഡൊമിനിക് പ്രസന്റേഷന്‍, ജോസഫ് വാഴക്കന്‍, അജയ് തറയില്‍, എന്‍. വേണുഗോപാല്‍, ഡിസിസി ജനറല്‍ സെക്രട്ടറി ജോസഫ് ആന്റണി, സുനിലാ സിബി, ലൂഡി ലൂയിസ്, എം ഒ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Photo Courtesy - Google









